മസ്ജിദ് നടത്തിപ്പിന് വ്യവസ്ഥാപിതമായ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങളിൽ സുതാര്യതയും വികേന്ദ്രീകരണവും ഉറപ്പുവരുത്തുകയും ചെയ്യുക. ഉദാഹരണം: സാമ്പത്തിക കാര്യങ്ങൾ, പള്ളിയും പരിസരവും വൃത്തിയോടെ പരിപാലിക്കൽ, ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മസ്ജിദിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങി മസ്ജിദിൽ വരുന്നവരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തൽ.
നിലവാരമുള്ളതും ശാസ്ത്രീയവുമായ സൗണ്ട് സിസ്റ്റം സജ്ജീകരിക്കുക.
സ്ത്രീകളുടെയും പുരുഷന്മാരുടെയും നമസ്‌കരിക്കുന്ന സ്ഥലം വൃത്തിയുള്ളതും ഭംഗിയുള്ളതുമാകുക.
സ്ത്രീകളുടെയും പുരുഷന്മാരുടെയും നമസ്‌കാര ഹാൾ എയർകണ്ടീഷൻ ചെയ്യുക.
മസ്ജിദ് ഇന്റീരിയർ സാധ്യമായത്ര മനോഹരമായി സംവിധാനിക്കുക.
മസ്ജിദിന്റെ മനോഹാരിത പുറമെ നിന്നും കാണുന്ന വിധം പെയിന്റിംഗ്, ലൈറ്റിംഗ്, മിനാരം തുടങ്ങിയവ കൂടുതൽ മികവുറ്റതാക്കുക.
മസ്ജിദിന്റെ മുറ്റവും പരിസരവും ഭംഗിയായി സംവിധാനിക്കുക, സ്ഥല സൗകര്യമനുസരിച്ച് പൂന്തോട്ടം, തണൽമരങ്ങൾ എന്നിവ വെച്ച് പിടിപ്പിക്കുക.
മിഹ്‌റാബും മിമ്പറും മോടിയുള്ളതാക്കുക.
വുദു എടുക്കുന്ന സ്ഥലം, ടോയ്‌ലറ്റുകൾ എന്നിവ വൃത്തിയും ഭംഗിയുമുള്ളതാകുക.
മസ്ജിദുകൾ ഭിന്നശേഷി സൗഹൃദമായിരിക്കുക. വീൽചെയർ, സ്‌ട്രെക്ചർ എന്നിവ ഉപയോഗിക്കാൻ പാകത്തിൽ സൗകര്യമുണ്ടായിരിക്കുക.
മസ്ജിദുകൾ വനിതാ സൗഹൃദമായിരിക്കണം. സ്ത്രീകൾക്ക് വുദു ചെയ്യുന്ന സ്ഥലം, ടോയ്‌ലറ്റുകൾ, ഫീഡിംഗ് സംവിധാനം, നമസ്‌കാരം നിർവഹിക്കുന്ന സ്ഥലം എന്നിവ വൃത്തിയും ഭംഗിയുമുള്ളതാവുക.
സ്ത്രീകൾക്ക് ഖതീബിനെ കാണാൻ സാധിക്കും വിധം ഡിജിറ്റൽ സ്‌ക്രീൻ സജ്ജീകരിക്കുക.