മികവുറ്റ മസ്ജിദ്

ഇഖാമത്തുസ്സ്വലാത്ത്

  1. ശ്രവണമധുരമായി ഖുർആൻ പാരായണം ചെയ്യുന്ന ഇമാമും ബാങ്ക് വിളിക്കുന്ന മുഅദ്ദിനും ഉണ്ടായിരിക്കുക.

  2. ജുമുഅ ഖുത്ബ ആകർഷണീയവും ഫലപ്രദവുമായിരിക്കണം. അതിനനുയോജ്യമായ ഖത്തീബിനെ നിശ്ചയിക്കുക.

  3. ഖുത്ബ വിഷയങ്ങൾ ഈമാൻ, തഖ് വ, ഇഹ്‌സാനിയത്ത്, അല്ലാഹുവുമായുള്ള ബന്ധം, പരലോകവിചാരം, ഉത്തരവാദിത്തബോധം, സ്വഭാവ സംസ്‌കരണം, ഇടപാടുകളിലെ സൂക്ഷ്മത, കുടുംബ ബന്ധങ്ങൾ, പൊതുമാനവിക ബന്ധങ്ങൾ, പെരുമാറ്റ മര്യാദകൾ, ധാർമിക വിശുദ്ധി, സദാചാര പ്രതിബദ്ധത തുടങ്ങി ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ഉണ്ടാകേണ്ട മൂല്യങ്ങളുടെ വികാസത്തിനും വളർച്ചക്കും ഉതകുന്നതായിരിക്കുക.

  4. പ്രഥമ ജമാഅത്തിന് പുറമെ ഏതുസമയങ്ങളിലും നമസ്‌കരിക്കാൻ വരുന്നവർക്ക് സൗകര്യപൂർവം നമസ്‌കാരം നിർവഹിക്കുന്നതിന് ആവശ്യമായ സംവിധാനം ഉണ്ടായിരിക്കണം.

  5. തറാവീഹ്, ഇഅ്തികാഫ് തുടങ്ങി റമദാനിലെ പ്രത്യേക ഇബാദത്തുകളിൽ വിശ്വാസികൾക്ക് ആവേശപൂർവ്വം പങ്കാളികളാകാൻ സാധിക്കുംവിധം ആകർഷകമായ സൗകര്യങ്ങൾ സജ്ജീകരിക്കുക.

  6. മസ്ജിദുകളുടെ ആത്മീയപ്രഭാവം നിലനിർത്താൻ ആവശ്യമായ അന്തരീക്ഷം നിലനിർത്തുക.