ദീനിലേക്കും പ്രസ്ഥാനത്തിലേക്കും മുസ്ലിം സമൂഹത്തെ കൂടുതൽ അടുപ്പിക്കുകയും പൊതുസമൂഹത്തോട് നിരന്തര ബന്ധം വെച്ചുപുലർത്തുകയും ചെയ്യുന്ന വിധം ഇമാം ജനകീയനായിരിക്കുക.
സാമാന്യം മെച്ചപ്പെട്ട ലൈബ്രറി, റീഡിംഗ് റൂം സജ്ജീകരിക്കുക.
മസ്ജിദ് കേന്ദ്രീകരിച്ച് ഖുർആൻ പഠന/ഇസ്ലാമിക പഠനവേദി സജ്ജീകരിക്കുക.
ഫജ്ർ നസ്വീഹത്ത് വ്യവസ്ഥാപിതമായി നടപ്പിലാക്കുക.
വർഷത്തിലൊരിക്കലെങ്കിലും കുടുംബ സംഗമം സംഘടിപ്പിക്കുക.
ഇസ്ലാമുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ എക്‌സ്‌പേർട്ട് ടോക്കുകൾ സംഘടിപ്പിക്കുക.