മസ്ജിദ് മിനിമം പരിപാടികൾ

ആമുഖം

ഇസ്‌ലാമിക സമുഹത്തിന്റെ വളർച്ചയിലും പുരോഗതിയിലും സുപ്രധാന പങ്ക്‌വഹിക്കുന്ന കേന്ദ്രങ്ങളാണ് മഹല്ലുകളും പള്ളികളും. പള്ളികൾ മികവുറ്റതായിത്തീരണമെന്നാണ് മസ്ജിദ് കൗൺസിൽ കേരള ആഗ്രഹിക്കുന്നത്. ഈ തലത്തിലേക്ക് ഇവയെ ഉയർത്തിക്കൊണ്ടു വരാൻ മിനിമം ഉണ്ടായിരിക്കേണ്ട സംവിധാനങ്ങളും മസ്ജിദ് കൗൺസിൽ കേരളയുമായി ബന്ധപ്പെട്ട ഘടനാപരമായ ഏതാനും കാര്യങ്ങളുമാണ് ഇതോടൊപ്പം ചേർക്കുന്നത്. മസ്ജിദുകളുടെ ആത്മീയവും ഭൗതികവുമായ മികവ് നിലനിർത്തുന്നതിന് അനിവാര്യമായും പരിഗണിക്കേണ്ട കാര്യങ്ങളാണിവ. അതിനാൽ മസ്ജിദ് കൗൺസിൽ കേരളക്ക് കീഴിലുള്ള പള്ളികൾ താഴെ പറയുന്ന കാര്യങ്ങൾ പരമാവധി കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.