മസ്ജിദ് മിനിമം പരിപാടികൾ

സംസ്‌കരണം

  1. ഫജ്‌റ് നസീഹത്ത്: എല്ലാ ദിവസവും അനുയോജ്യമായ ഏതെങ്കിലും ഒരു വഖ്തിൽ ഒരു ആയത്ത്/ഹദീസ് വിശദീകരണ സഹിതം പള്ളിയിൽ വരുന്നവരെ കേൾപ്പിക്കാൻ സംവിധാനമുണ്ടാക്കുക. ഇത് 10 മിനുട്ടിൽ കൂടാതിരിക്കാൻ നിഷ്‌കർഷ പുലർത്തുകയും ചെയ്യുക.
  2. ഖുർആൻ സ്റ്റഡി സെന്റർ: പള്ളിയോടനുബന്ധിച്ച് ആഴ്ചയിലൊരിക്കൽ നടക്കുന്ന ഖുർആൻ പഠനവേദിയുണ്ടാവുക.
  3. കുടുംബ സംഗമം: വർഷത്തിലൊരിക്കലെങ്കിലും മഹല്ല്/പള്ളിയുമായി ബന്ധപ്പെടുന്നവരുടെ കുടുംബ സംഗമം സംഘടിപ്പിക്കുക.

ഈ രംഗത്ത് സാധ്യത അനുസരിച്ച് താഴെ പറയുന്നവയോ സമാനമായ പരിപാടികളോ നടപ്പിലാക്കാവുന്നതാണ്.

  1. മസ്ജിദുമായി ബന്ധപ്പെടുന്നവർക്ക് ദീനീ അവബോധം വർദ്ധിപ്പിക്കാനുതകുന്ന മാസാന്ത പഠന ക്ലാസ്, വനിതാ പഠനവേദി എന്നിവ സംവിധാനിക്കുക.
  2. പള്ളിയെ വിവിധ രീതിയിൽ അനുഭവിക്കാൻ ഇതര സമുദായാംഗങ്ങൾക്കും അവസരമുണ്ടാക്കുക.
  3. ലൈബ്രറി: പള്ളിയോടനുബന്ധിച്ച് ദീനീ ഗ്രന്ഥങ്ങളും വിദ്യാർത്ഥികൾക്കും മറ്റും പഠനത്തിനും മത്സരപ്പരീക്ഷകൾക്കും പ്രയോജനപ്പെടുന്ന റഫറൻസുകളും ഉൾപ്പെടുന്ന ലൈബ്രറിയും റീഡിംഗ്‌റൂമും സജ്ജീകരിക്കുക.
  4. സകാത്ത് കമ്മറ്റി: പള്ളിയുമായി ബന്ധപ്പെടുന്നവരിൽനിന്ന് സകാത്ത് പിരിച്ചെടുത്ത് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുന്ന സകാത്ത് കമ്മറ്റി ഉണ്ടായിരിക്കുക.
  5. പ്രദേശത്തെ പൊതുവായ തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുക. (ലഹരി, മത നിഷേധ പ്രവണത തുടങ്ങിയവ ഉദാഹരണം)
  6. ഒഴിവുദിനങ്ങളോ വെക്കേഷൻ സന്ദർഭങ്ങളോ പ്രയോജനപ്പെടുത്തി മദ്രസാ വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങിയവർക്ക് ദീനീ വിദ്യാഭ്യാസത്തിന് സംവിധാനമുണ്ടാക്കുക.