മസ്ജിദ് മിനിമം പരിപാടികൾ
ഇഖാമത്തുസ്സ്വലാത്ത്
- സ്ഥിരം ഇമാം, ഖത്തീബ് എന്നിവ ഉണ്ടായിരിക്കുക.
- നമസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ പള്ളി വിശാലവും ആകർഷകവുമാക്കി സൗകര്യപ്പെടുത്തുക.
- സ്ത്രീകൾക്ക് നമസ്‌കാര സൗകര്യമുണ്ടായിരിക്കുക.
- മിമ്പർ, മിഹ്‌റാബ്, സ്ത്രീകളുടെ നമസ്‌കാരസ്ഥലം എന്നിവ വൃത്തിയുള്ളതും ആകർഷകവുമാക്കുക.
- ഹൗദ്, ടോയ്‌ലറ്റ്, പള്ളിയുടെ പരിസരം തുടങ്ങി പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളും വൃത്തിയുള്ളതായിരിക്കുക.
- ഇമാമിന് കുടുംബത്തോടൊപ്പം താമസിക്കാനുളള സൗകര്യമുണ്ടായിരിക്കുന്നതാണ് ഉത്തമം. സാധ്യമല്ലെങ്കിൽ പള്ളിയോടനുബന്ധിച്ച് സൗകര്യപ്രദമായ റൂം സജ്ജീകരിക്കുക. ഇമാമിന്റെ ഭക്ഷണം പ്രത്യേകം പരിഗണിക്കപ്പെടണം.
- മികച്ച മൈക്ക് സിസ്റ്റം സംവിധാനിക്കുക.
- നമസ്‌കരിക്കാൻ വരുന്നവർക്ക് നീരസമുണ്ടാവുന്ന രീതിയിൽ സംഘടനാ പക്ഷാപാതിത്തം പ്രകടിപ്പിക്കാത്ത അന്തരീക്ഷം സജ്ജീകരിക്കുക.