പളളി മസ്ജിദ് കൗൺസിൽ കേരളയിൽ അഫിലിയേറ്റ് ചെയ്യുക.
പള്ളി പരിപാലനത്തിന് നിശ്ചിത കമ്മിറ്റി ഉണ്ടായിരിക്കുക. കമ്മിറ്റിയുടെ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരിക്കണം മസ്ജിദിന്റെ പ്രവർത്തനങ്ങൾ.
പരിപാലന കമ്മറ്റിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കണം.
മസ്ജിദ് ഫണ്ട്: മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മസ്ജിദ് ഫണ്ട് കലക്ഷൻ നടത്തുകയും കേന്ദ്രത്തിൽ അടക്കുകയും ചെയ്യുക. മസ്ജിദ് കൗൺസിൽ കേരളയിൽ അഫിലിയേറ്റ് ചെയ്ത, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ പള്ളികളുടെ അറ്റകുറ്റപ്പണികൾക്കാണ് ഇത് വിനിയോഗിക്കുന്നത്. പ്രദേശത്തെ പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരം ആവശ്യമാണെങ്കിൽ മാസത്തിലെ സൗകര്യപ്രദമായ മറ്റു വെള്ളിയാഴ്ചകൾ നിശ്ചയിക്കുകയാണ് വേണ്ടത്.
ഇമാം, മുഅദ്ദിൻ ക്ഷേമനിധി: റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് ഇത് ശേഖരിക്കേണ്ടത്. അതേ ആഴ്ചയിൽ തന്നെ കേന്ദ്രത്തിൽ അടക്കുകയും ചെയ്യുക. മസ്ജിദ് കൗൺസിൽ കേരളയിൽ അഫിലിയേറ്റ് ചെയ്ത പള്ളികളിലെ ജിവനക്കാരെ പ്രത്യേക സന്ദർഭത്തിൽ സഹായിക്കാനുള്ളതാണ് ഈ ഫണ്ട്. (മസ്ജിദ് ഫണ്ടിലേക്കും ഇമാം, മുഅദ്ദിൻ ക്ഷേമനിധിയിലേക്കുമുള്ള അപേക്ഷകൾ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്.)
മസ്ജിദ് കൗൺസിൽ കേരള തയ്യാറാക്കിയ സേവന വേതന വ്യവസ്ഥ നടപ്പിലാക്കുക.