കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

അവധിക്കാല ഇസ്‌ലാമിക പഠന വേദി

അറിവ് നേടൽ ഓരോ മനുഷ്യനും അനിവാര്യമാണ്. അതിൽ നിത്യജീവിതത്തിന് അനിവാര്യമാകുന്ന അടിസ്ഥാന വിദ്യാഭ്യാസം നേടൽ നിർബന്ധ ബാധ്യതയുമാണ്. മനുഷ്യൻ സ്വായത്തമാക്കുന്ന അറിവുകൾ ഒരുപാടുണ്ട്. എന്നാൽ അറിവുകളിൽ ഏറ്റവും ശ്രേഷ്ടമായ അറിവ് അല്ലാഹുവിനെ കുറിച്ചും ദീനിനെ കുറിച്ചുമുള്ള അറിവാണ്. എല്ലാ അറിവുകളും ദുനിയാവിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുമ്പോൾ, ദീനിന്റെ അറിവ് പാരത്രിക ലോകത്തേക്ക് വെളിച്ചം പ്രദാനം ചെയ്യുന്നു.

അറിവ്, മനുഷ്യന്റെ അമലുകളുടെ ആധാരമാണ്. ഊർജ സ്രോതസ്സാണ്. ശരി തെറ്റുകളുടെ അവലംബമാണ്. അറിവുള്ളവർ ആദരണീയരാണ്.

അറിവ് ലക്ഷ്യം വെച്ചവൻ സ്വീകരിക്കേണ്ട മാർഗങ്ങളുണ്ട്. ശീലിക്കേണ്ട മര്യാദകളുണ്ട്. അറിഞ്ഞിരിക്കേണ്ട പാഠങ്ങളുണ്ട്. ജ്ഞാനാഭ്യാസം പവിത്രമായ ആരാധനയും ദീനിന്റെ ആത്മാവും സത്തയുമാണ്. ജ്ഞാന സമ്പാദനത്തിന് പ്രായപരിധിയില്ല. എത്രകാലം വിജ്ഞാനം നേടാനാകുമോ അത്രയും കാലം വിജ്ഞാനം നുകരണം. തൊട്ടിൽ മുതൽ സ്വബോധം നഷ്ടപ്പെടുന്നതുവരെ അറിവിന്റെ ലോകത്ത് സഞ്ചരിക്കാൻ സാധിക്കുകയെന്നത് മഹാ സൗഭാഗ്യമാണ്.

പലകാരണങ്ങളാൽ ഇസ്‌ലാമിക വിജ്ഞാനം നേടാൻ സാധിക്കാതെ പോയവർക്ക് വേണ്ടി അറിവിന്റെ അവസരം സൃഷിടിക്കുക എന്ന ദൗത്യം കൂടി മഹല്ലുകൾക്ക് നിർവ്വഹിക്കാൻ സാധിക്കും.

യുവാക്കൾ/മധ്യവയസ്കർക്ക് വേണ്ടിയുള്ള അവധിക്കാല ഇസ്‌ലാമിക പഠന വേദി ഉദ്ദേശ്യലക്ഷ്യങ്ങൾ ചെറുപ്പകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്ത യുവാക്കൾക്കും മധ്യവയസ്കർക്കും അവരുടെ ആത്മീയവും ധാർമ്മികവും ബൗദ്ധികവുമായ ജ്ഞാന വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ ഇസ്‌ലാമിക വിദ്യാഭ്യാസം നൽകുക എന്നതാണ് അവധിക്കാല ഇസ്‌ലാമിക പഠന വേദിയുടെ ലക്ഷ്യം.

പാഠ്യപദ്ധതി

  1. ഖുർആനിക പഠനം: ഖുർആൻ പാരായണം, മനഃപാഠം, വ്യാഖ്യാനം (തെരഞ്ഞെടുത്ത ഭാഗങ്ങൾ).
  2. അഖീദ പഠനം: ഇസ്‌ലാമിക വിശ്വാസങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം.
  3. ഇസ്‌ലാമിക ചരിത്രം: പ്രവാചകന്മാർ, സ്വഹാബികൾ, മുജദ്ദിദുകൾ എന്നിവരെ കുറിച്ചുള്ള പഠനം.
  4. അറബി ഭാഷ: അറബി ഭാഷ വ്യാകരണം, പദാവലി എന്നിവയുടെ പഠനം.
  5. ധാർമ്മിക മൂല്യങ്ങൾ: ഇസ്‌ലാമിക ധാർമ്മിക മൂല്യങ്ങൾ, സ്വഭാവ സംസ്കരണം എന്നിവയെക്കുറിച്ചുള്ള പഠനം.
  6. നേതൃത്വ കഴിവുകൾ: നേതൃത്വ കഴിവുകൾ, ചിന്താശേഷി, പ്രശ്‌നപരിഹാരം എന്നീ മേഖലകളിൽ നൈപുണ്യം വളർത്തുക.

പഠന രീതികൾ (Teaching Methods)

  1. പ്രഭാഷണാധിഷ്ഠിത പഠനം Lecture Based Learning: പരമ്പരാഗത അധ്യാപന രീതി, അധ്യാപകർ പ്രഭാഷണങ്ങൾ നടത്തുകയും വിദ്യാർത്ഥികൾ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുക.
  2. ഇന്ററാക്ടീവ് ലേണിംഗ്: വിദ്യാർത്ഥി പങ്കാളിത്തം, ചർച്ചകൾ, സംവാദങ്ങൾ.
  3. പ്രോജക്റ്റ് അധിഷ്‌ഠിത പഠനം: ചിന്ത, ഗവേഷണം, സർഗ്ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രോജക്റ്റുകൾ.
  4. ഗ്രൂപ്പ് വർക്ക്

മൂല്യനിർണ്ണയവും വിലയിരുത്തലും (Assessments and Evaluations)

  1. ക്വിസുകളും പരീക്ഷകളും (Quizzes and Exams): വിദ്യാർത്ഥികളുടെ അറിവും യോഗ്യതകളും വിലയിരുത്തുന്നതിനുള്ള പതിവ് ക്വിസുകളും പരീക്ഷകളും.
  2. പ്രോജക്റ്റ് വിലയിരുത്തലുകൾ (Project Assessments)
  3. ക്ലാസ് പങ്കാളിത്തം (Class Participation): ക്ലാസിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം, ഇടപഴകൽ, പെരുമാറ്റം എന്നിവ വിലയിരുത്തുക.

Faculties

ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും നേടിയ അധ്യാപകരെയും സന്നദ്ധപ്രവർത്തകരെയും ഇതിനായി ഉപയോഗപ്പെടുത്താം.