അല്ലാഹു നമ്മെയേൽപ്പിച്ച അമാനത്താണ് നമ്മുടെ കുട്ടികൾ. സ്വഭാവങ്ങളും ശീലങ്ങളുമെല്ലാം മാതാപിതാക്കളുടെ മടിത്തട്ടിൽ നിന്നാണ് അവർ അഭ്യസിക്കുന്നത്; ജീവിതവീക്ഷണവും സാമൂഹ്യബോധവുമെല്ലാം പഠിക്കുന്നത് മാതാപിതാക്കളുടെ പെരുമാറ്റത്തിൽനിന്നും സ്വഭാവങ്ങളിൽനിന്നുമാണ്. മാതാവിന്റെ പരിലാളനകളും പിതാവിന്റെ പെരുമാറ്റങ്ങളും ഗൃഹാന്തരീക്ഷം നൽകുന്ന സ്വസ്ഥാസ്വസ്ഥതകളും കളിക്കൂട്ടുകാരും ചുറ്റുപാടും നൽകുന്ന പാഠങ്ങളുമാണ് കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നത്. അല്ലാഹു ഏൽപിച്ച അമാനത്തായ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയ്ക്കാവശ്യമായ പോഷണങ്ങൾ നൽകി വളർത്തേണ്ടത് നമ്മുടെ കടമയാണ്. ഈ കടമ യഥാരൂപത്തിൽ നിർവഹിക്കാ തിരിക്കുന്നത് ഇവിടെ സാമൂഹ്യ പ്രശ്‌നങ്ങൾക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം ഓരോ മുസ്‌ലിമിനുമുണ്ടാവേണ്ടതാണ്.
കളിച്ചു വളരേണ്ടവരാണ് കുട്ടികൾ. കേവലമായ ഉല്ലാസം മാത്രമല്ല കളി പ്രദാനം ചെയ്യുന്നത്; പ്രത്യുത അവരുടെ ശാരീരിക വ്യായാമത്തിനും മാനസികാര്യോഗത്തിനുമെല്ലാം കളികൾ അനിവാര്യമാണ്. ചെറുപ്പത്തിൽ മറ്റു കുട്ടികളോടൊപ്പം കളിച്ച് നടക്കുവാൻ അവസരം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ ഒന്നുകിൽ അന്തർമുഖികളോ അല്ലെങ്കിൽ സാമൂഹ്യവിരുദ്ധരോ ആയിത്തീരുകയാണ് പതിവ്. പാഠപുസ്തകങ്ങളുടെ കൂമ്പാരങ്ങൾക്കു മുന്നിൽ കെട്ടിയിട്ടുകൊണ്ട് അൽപം പോലും കളിക്കാനനുവദിക്കാതെ കുട്ടികളെ പ്രയാസപ്പെടുത്തുന്ന രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് നന്മയല്ല വരുത്തുന്നതെന്ന് ഓർക്കുന്നത് നല്ലതാണ്.
ഓൺലൈൻ ഗെയിമുകൾ
ഇന്ന് കായിക വിനോദങ്ങളിൽനിന്നും മൊബൈൽ ഗെയിമുകളിലേക്ക് കൂടുമാറിയ കാലമാണ്. കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ഉയർന്നുവരുന്ന പുതിയ വിപത്തായി മാറിയിരിക്കുകയാണ് ചില ഓൺലൈൻ ഗെയിമുകളോടുള്ള കടുത്ത ആഭിമുഖ്യം. ജീവനുപോലും ഭീഷണിയായി മാറുന്ന ആപൽക്കരമായ നിരവധി ഓൺലൈൻ ഗെയിമുകളുണ്ട്.
ലഹരിക്ക് അടിപ്പെട്ടുപോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ അഭിനിവേശമാണ് ഇത്തരം കളികളോട് ചില കുട്ടികൾക്കുണ്ടാകുന്നത്. സംഘട്ടനവും വെടിവെപ്പും നിറഞ്ഞ കളികൾ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പടർന്നുപന്തലിക്കുന്നത് ആശങ്കയായി മാറിയിരിക്കുന്നു. കുടുംബങ്ങളിൽ കുട്ടികളും മാതാപിതാക്കളും തമ്മിൽ വലിയ സംഘർഷങ്ങൾക്കുവരെ ഈ കളികൾ കാരണമാകുന്നുണ്ട്.
മാനസിക ഉല്ലാസത്തിന് മറ്റെല്ലാ കളികളെയും പോലെ, മൊബൈൽ ഫോണും ടാബ്‌ലെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെടുന്നതിൽ തെറ്റുപറയാനാകില്ല; നാട് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നീങ്ങുന്ന ഇക്കാലത്ത് വിശേഷിച്ചും. എന്നാൽ, കുട്ടികളെയും യുവാക്കളെയും മാനസികമായും ശാരീരികമായും തളർത്തുന്നതും മനോനില തെറ്റിക്കുന്നതുമായ കളികൾ ഒഴിവാക്കുകതന്നെ വേണം.
ഓൺലൈൻ കളികളെയും അവയുടെ സ്വഭാവത്തെയും നിയന്ത്രിക്കാൻ നമ്മുടെ നാട്ടിൽ ഫലപ്രദമായ നിയമങ്ങളില്ല. മാതാപിതാക്കൾക്ക് നേരെ കഠാരയെടുക്കുന്ന മക്കൾ, ഗെയിമിലെ ടാസ്ക് കൈവരിക്കാൻ വീട്ടുകാരെപ്പോലും അറിയിക്കാതെ വിദൂരനഗരത്തിലേക്കു രാത്രി ബൈക്ക് റൈഡിന് ഇറങ്ങുന്ന യുവാവ്, മകനെ ഗെയിമിന്റെ ലോകത്തുനിന്നും തിരികെപ്പിടിക്കാൻ പാതിരാത്രി വരെ ഉറക്കമൊഴിച്ചിരിക്കുന്ന മാതാപിതാക്കൾ, കളിക്കുവേണ്ടി രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്ന് അവരറിയാതെ പണമെടുക്കുന്നവർ തുടങ്ങിയ നിരവധി അനുഭവങ്ങൾ നമ്മെ ആശങ്കാകുലരാക്കുന്നുണ്ട്.
നവലോകത്ത് അനന്തമായ ഗുണസാധ്യതകളുള്ള ഗാഡ്ജറ്റുകളുടെ ദുരുപയോഗം സ്വയം വിനാശത്തിലേക്ക് മാറാതിരിക്കാൻ അതീവജാഗ്രത ഉണ്ടായേതീരൂ. എല്ലാ കുട്ടികളും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നല്ല. അതേസമയം, അറിവില്ലായ്‌മകൊണ്ടും സാഹസിക താൽപര്യം കൊണ്ടും വഴിതെറ്റലുകൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ, ഗാഡ്ജറ്റ് ഉപയോഗത്തിലെ ഗുണങ്ങളും ദോഷങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ മഹല്ലുകൾ മുൻകയ്യെടുക്കണം.
ഈ സാഹചര്യത്തിൽ കുട്ടികളുടെ മൊബൈൽ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മൊബൈൽ ഫോണുകൾ ഒഴിവാക്കി ഒരു ജീവിതം ഇനിയുള്ള കാലം അസാധ്യമാണ് എന്നുള്ള വസ്തുത മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
പകരം ക്രിയേറ്റിവായി, കുട്ടികളുടെ നല്ലൊരു സുഹൃത്തായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നുളളതാവണം ആലോചിക്കേണ്ടത്.
കുട്ടികളെ അഡിക്ഷനിലൂടെ വഴി തെറ്റിക്കാൻ മാത്രമല്ല നന്നായി ഉപയോഗിച്ചാൽ അവരെ പഠനത്തിലും മറ്റും പല ആക്റ്റിവിറ്റിസ് ചെയ്യുവാനും സഹായിക്കും. അതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ ടാസ്ക്ക്.
എന്തിനോടും നോ പറഞ്ഞാൽ, അതെങ്ങനെ എങ്കിലും ചെയ്യണം എന്നൊരു തോന്നൽ എല്ലാ മനുഷ്യർക്കുമുണ്ട്. കുട്ടികൾക്ക് പ്രത്യേകിച്ചും. മൊബൈൽ നാളെ മുതൽ പിടിച്ചുവെക്കും, ഇനി നീ മൊബൈൽ കാണില്ല എന്നൊക്കെയുള്ള ഭീഷണി യഥാർത്ഥത്തിൽ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുകയും ചെയ്തേക്കാം.
ആവശ്യത്തിനുള്ള മൊബൈൽ ഉപയോഗം അവരെ പരിശീലിപ്പിക്കുക. എന്നുവെച്ചാൽ മാതാപിതാക്കൾ കൂടെ ഇരുന്ന് മക്കൾ പഠനാവശ്യങ്ങൾക്കോ അല്ലെങ്കിൽ അനുവദിക്കപ്പെട്ട സമയപരിധിയിൽ ഗെയിം കളിക്കാനോ ഒക്കെ ഉപയോഗിക്കുന്നതിനെ സൂപ്പർവൈസ് ചെയ്യുക.
എപ്പോഴും കൂടെ ഇരിക്കുക എന്നത് പ്രായോഗികമല്ലെങ്കിൽ അവർ എന്തിനൊക്കെയാണ് മൊബൈൽ ഉപയോഗിക്കുന്നത് എന്നറിയാനുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ രക്ഷിതാക്കൾ എല്ലാം അറിയുന്നുണ്ടെന്ന് അവരും അറിയണം.
ഈ കാലഘട്ടത്തിൽ അത്തരം സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനുള്ള വഴികൾ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെ ചെയ്യാൻ സാധ്യത കുറവാണ്. എന്നാൽ അതിനെ പറ്റിയും നമുക്ക് ജാഗ്രതയുണ്ടാകണം.
മക്കളെ അക്കൗണ്ടബിളാക്കി മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളൂ.
ചില സൈറ്റുകൾ മൊബൈലിൽ കിട്ടാതെ ചൈൽഡ് ലോക്ക് ചെയ്യുന്നതും നല്ലതാണ്.
ആഹാരം കഴിക്കുമ്പോഴും എല്ലാവരും കൂടി ഇരുന്നു സംസാരിക്കുന്ന സമയത്തും മറ്റും മൊബൈൽ ഉപയോഗിക്കാതെ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാവുക. മുഴുവൻ സമയവും മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന മാതാപിതാക്കൾ എന്ത് മാതൃകയാണ് കുട്ടികൾക്ക് കൊടുക്കുന്നതെന്ന് ആലോചിക്കുക.
ഒരു ഫാമിലി ടൈം ഷെഡ്യൂൾ ഉണ്ടാക്കുക. മൊബൈൽ അനുവദിക്കപ്പെട്ട സമയത്തു മാത്രം നൽകുക.
എല്ലാറ്റിലുമുപരി എല്ലാം അല്ലാഹു കാണുന്നുണ്ടെന്ന ഉറച്ച ബോധ്യം കുട്ടികൾക്കുണ്ടാകും വിധം ഈമാനും തഖ്‌വയും ഇഹ്സാനിയത്തും അവർക്ക് പകർന്ന് നൽകുക.
പുതിയ തലമുറയിലെ കുട്ടികളെ ഇസ്‌ലാമികമായി വളർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ജീവിതത്തിന് ശക്തമായ ഇസ്‌ലാമിക അടിത്തറ കെട്ടിപ്പടുക്കുക.
ഈമാനും അഖീദയും ദൃഢപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ പകർന്നു നൽകുകയും അതിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക.
ഇസ്‌ലാമിക മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുക: സത്യസന്ധത, ദയ, മുതിർന്നവരോടുള്ള ബഹുമാനം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങൾ വളർത്തിയെടുക്കുക.
ഇസ്‌ലാമിക ആരാധനയുടെയും അനുഷ്ഠാനങ്ങളുടെയും ദിനചര്യ തയ്യാറാക്കുക: ദിവസേനയുള്ള നമസ്കാരം, പ്രാർത്ഥനകൾ നിർവ്വഹിക്കുവാനും ഖുർആൻ പാരായണം ചെയ്യുവാനും മറ്റു ആരാധന അനുഷ്ഠാനങ്ങളിലും ഏർപ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
വീടകങ്ങളിൽ ഇസ്‌ലാമിക അന്തരീക്ഷം സൃഷ്‌ടിക്കുക.
മൊബൈൽ ഫോൺ ഉപയോഗം, ഗെയിമുകളുടെ സ്വാധീനം കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ.
ഇസ്‌ലാമിക കലാസൃഷ്ടികളും വിനോദ മാർഗ്ഗങ്ങളും അവർക്ക് അനുഭവവേദ്യമാക്കുക
കുറ്റങ്ങളും കുറവുകളും നസ്വീഹത്തോടെ ഉണർത്തുകയും തിരുത്തുവാൻ വേണ്ട മാർഗ്ഗങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യുക.
ഇസ്‌ലാമികമായ പെരുമാറ്റ മര്യാദകൾക്ക് സ്വയം മാതൃകയാകുക.
സ്വന്തം ജീവിതത്തിൽ ഇസ്‌ലാമിക മൂല്യങ്ങളും പെരുമാറ്റ മര്യാദകളും ഉറപ്പുവരുത്തുക. അതുവഴിമക്കൾക്കും ഇളം തലമുറകളിലുള്ളവർക്കും ജീവിതമാതൃക സൃഷ്ടിക്കുക.
സ്നേഹവും അനുകമ്പയും കാണിക്കുക: കുട്ടികളോട് ദയ, സഹാനുഭൂതി, സ്നേഹം എന്നീ സ്വഭാവ ഗുണങ്ങളോടെ പെരുമാറുക.
ക്ഷമയും സഹനവും പുലർത്തുക: ഇസ്‌ലാമിക മൂല്യങ്ങളും ആരാധനകളും കർമ്മങ്ങളും ക്ഷമയോടെയും സ്ഥിരതയോടെയും നടപ്പിലാക്കുക.
കുട്ടികൾക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നൽകുക: മദ്‌റസകളിലോ ഇസ്‌ലാമിക പഠനം കൂടിയുള്ള സ്‌കൂളുകളിലോ ചേർക്കുക. അല്ലെങ്കിൽ വീട്ടിൽ ഇസ്‌ലാമിക വിദ്യാഭ്യാസം നൽകുക.
ചെറുപ്രായത്തിൽ ഇസ്‌ലാമിക പഠനം ലഭിക്കാതെ പോയവർക്ക് മഹല്ലുകൾ മുൻകൈയ്യെടുത്ത് അവധിക്കാല ഇസ്‌ലാമിക പഠന സംവിധാനം ഒരുക്കുക.
ഖുർആൻ പഠിക്കാനും അറബി ഭാഷ പഠിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
കുട്ടികളുടെ വിമർശന ചിന്തകളെയും ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രവണതകളെയും പോസിറ്റീവായി ഉപയോഗപ്പെടുത്തുകയും നേരായ മാർഗത്തിലേക്ക് തിരിച്ച് വിടുകയും ചെയ്യുക.
സ്വഭാവ രൂപീകരണവും ധാർമ്മിക മൂല്യങ്ങളും
നല്ല പെരുമാറ്റ മര്യാദയും സൽസ്വഭാവവും പഠിപ്പിക്കുക: മുതിർന്നവരോടുള്ള ബഹുമാനം, മറ്റുള്ളവരോടുള്ള ദയ തുടങ്ങിയ നല്ല പെരുമാറ്റ മര്യാദകളും സ്വഭാവഗുണങ്ങളും കുട്ടികളിൽ വളർത്തുക.
സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക: മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും പുലർത്താൻ കുട്ടികളെ പഠിപ്പിക്കുക.
ഉത്തരവാദിത്തബോധം വളർത്തുക: അവർ സമൂഹത്തിൽ നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ വഴിയുണ്ടാകുന്ന നന്മകളുടെയും തിന്മകളുടെയും ഉത്തരവാദിത്തം തങ്ങൾക്ക് തന്നെയായിരിക്കുമെന്ന് ബോധ്യപ്പെടുത്തുക.
സമൂഹത്തിന് ഉപകാരപ്രദമായ സംഭാവനകൾ അർപ്പിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ കുട്ടികളെ തയ്യാറാക്കുക.
വെല്ലുവിളികളും പ്രതിസന്ധികളും നേരിടാൻ കുട്ടികളെ പഠിപ്പിക്കുക: വെല്ലുവിളികളെ നേരിടാനുള്ള കഴിവും സ്ഥിരോത്സാഹവും വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
ചോദ്യം ചോദിക്കാനും അറിവ് നേടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക: തിന്മകൾക്കെതിരെ ശബ്ദിക്കുവാനും ഉപകാരപ്രദമായ അറിവ് നേടിയെടുക്കുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
കുട്ടികളുടെ വളർച്ചയും പ്രായവും പരിഗണിച്ച് ഉത്തരവാദിത്തം നിർവ്വഹിക്കാൻ തയ്യാറാക്കുക: ക്രമേണ കുട്ടികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുകയും അവരുടെ പ്രവർത്തനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
മാർഗനിർദേശവും പ്രോത്സാഹനവും
ഇസ്‌ലാമിക പണ്ഡിതന്മാരിൽനിന്നും വിദഗ്ധരിൽനിന്നും മാർഗനിർദേശം തേടുക: കുട്ടികളെ ഇസ്‌ലാമികമായി വളർത്തുന്നതിനുള്ള മാർഗനിർദേശത്തിനായി ഇസ്‌ലാമിക പണ്ഡിതന്മാരുമായും വിദഗ്ധരുമായും കൂടിയാലോചിക്കുക.
ഇസ്‌ലാമിക സമൂഹം പൊതുവായി മഹല്ലുകളിൽ നടത്തുന്ന പ്രവർത്തനങ്ങളിലും ഇസ്‌ലാമിക വിദ്യാർഥി യുവജന കൂട്ടായ്മകളിലും അവരെക്കൂടി ഭാഗവാക്കാക്കുക.
Family Life Survey for Students കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം, കുട്ടികൾ മാതാപിതാക്കളെ എപ്രകാരം അനുഭവിക്കുന്നു എന്നറിയാൻ ഉതകുന്ന ഒരു സർവ്വേ ആവശ്യമെങ്കിൽ നടത്താവുന്നതാണ്. അതിനുതകുന്ന സർവ്വേ ഫോറം താഴെ നൽകുന്നു.
Section 1: Demographics
Name:
Age:
Grade/Class:
Gender:
Male
Female
Family Structure:
Nuclear family (parents and siblings)
Extended family (grandparents, aunts, uncles, etc.)
Single-parent household
Other (please specify) Section 2: Family Relationships
How would you describe your relationship with your parents?
Very close
Somewhat close
Not very close
Not at all close
How often do you have family meals together?
Daily
Several times a week
Occasionally
Rarely
Do you feel comfortable talking to your parents about your problems?
Yes
No
Sometimes
Section 3: Family Activities
What activities do you usually do with your family? (Check all that apply)
Reciting Quran together
Swalath with Jamaath
Watching TV/movies
Playing games
Going on outings/trips
Having meals together
Other (please specify)
How often do you participate in family activities?
Daily
Several times a week
Occasionally
Rarely
Section 4: Family Support
Do you feel supported by your family in your academic pursuits?
Yes
No
Sometimes
Do you feel supported by your family in your personal life?
Yes
No
Sometimes
Section 5: Islamic Values in the Family
How important is it for you to practice Islamic values in your family life?
Very important
Somewhat important
Not very important
Not at all important
How often do you perform the five daily prayers with your family?
Always
Most of the time
Occasionally
Rarely
Do you participate in Ramadan activities with your family (e.g. fasting, taraweeh prayers)?
Yes
No
Sometimes
How often do you have family discussions about Islamic values and principles?
Daily
Several times a week
Occasionally
Rarely
Do you feel comfortable talking to your parents about your Islamic concerns or questions?
Yes
No
Sometimes
What Islamic activities do you usually do with your family? (Check all that apply)
Reading Quran together
Performing prayers together
Attending Islamic events/lectures
Having Islamic discussions
Other (please specify)
How often do you participate in Islamic family activities?
Daily
Several times a week
Occasionally
Rarely
Section 6: Understanding of Friendship in Islam
How important is it for you to have friends who share your Islamic values?
Very important
Somewhat important
Not very important
Not at all important
What qualities do you think are essential for a good friend in Islam? (Check all that apply)
Taqwa (fear of Allah)
Iman (faith)
Honesty
Loyalty
Respect
Trust
Other (please specify)
What challenges do you face in maintaining a best friendship that is in line with Islamic values?