ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള ശരിയായ അറിവും കാഴ്ചപ്പാടുമില്ലാതെയാണ് പലരും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാറുള്ളത്. ശരിയായ അറിവ് ഇല്ലെന്ന് മാത്രമല്ല പലപ്പോഴും തെറ്റായ ധാരണകളും സങ്കൽപങ്ങളുമായിരിക്കും പലരും വച്ചുപുലർത്തുന്നുണ്ടാവുക. അനിയന്ത്രിതമായ വിവാഹ മോചനങ്ങളും ഇസ്‌ലാമിക മൂല്യങ്ങൾക്കും സംസ്‌കാരത്തിനും നിരക്കാത്ത ജീവിത രീതികളും സമൂഹത്തിനകത്ത് വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ആയതിനാൽ മഹല്ല് പരിധിയിലുള്ള 18 വയസ്സ് തികഞ്ഞ വിവാഹിതരല്ലാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരിയായ ദാമ്പത്യജീവിതം, അതിന്റെ വിശുദ്ധി, തെറ്റായ ദാമ്പത്യ ജീവിതം, അതിന്റെ വൈകല്യങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിക്കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് ദാമ്പത്യജീവിതത്തെകുറിച്ച ശരിയായ അവബോധം വളർത്തിയെടുക്കാൻ ഉതകുന്ന പരിശീലന പരിപാടി നമ്മുടെ മഹല്ലുകളിൽ സംഘടിപ്പിക്കാവുന്നതാണ്. അതാണ് പ്രീമാരിറ്റൽ കോഴ്‌സ് കൊണ്ട് ലക്ഷ്യമിടുന്നത്.
കോഴ്‌സ് ലക്ഷ്യങ്ങൾ (Objectives of Course)
വിവാഹത്തിന്റെ മഹത്വവും ആവശ്യകതയും ഖുർആനും സുന്നത്തും സാമൂഹിക യാഥാർഥ്യങ്ങളും ആസ്പദമാക്കി ബോധ്യപ്പെടുത്തുക.
ഇണയും തുണയുമെന്ന നിലയിൽ ദാമ്പത്യ ജീവിതത്തിന്റെ അനുഭൂതി തിരുദൂതരുടെ ജീവിത മാതൃക മുൻനിർത്തി പഠിപ്പിക്കുക.
വിവാഹത്തെക്കുറിച്ചും അതുവഴി വന്നുചേരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും സമഗ്രമായ ധാരണ നൽകുക.
ശക്തവും ആരോഗ്യകരവുമായ ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി ദമ്പതികളെ സജ്ജമാക്കുക.
പരസ്പരം പാലിക്കേണ്ട മൂല്യങ്ങൾ, പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുക.
കോഴ്സ് ഔട്ട്ലൈൻ
മൊഡ്യൂൾ 1: ഇസ്‌ലാമിലെ വിവാഹവും അതിന്റെ പ്രാധാന്യവും
ശക്തവും ആരോഗ്യകരവുമായ കുടുംബം കെട്ടിപ്പടുക്കുന്നതിൽ വിവാഹത്തിന്റെ പങ്ക്.
മൊഡ്യൂൾ 2: ഇസ്‌ലാമിക വിവാഹത്തിന്റെ സവിശേഷതകൾ
പ്രണയമാണ് ദാമ്പത്യ ജീവിതം
ദാമ്പത്യത്തിൽ വിശ്വാസം, ബഹുമാനം, ആശയവിനിമയം എന്നിവയുടെ പങ്ക്
ക്ഷമ, കരുണ, അനുകമ്പ എന്നിവയുടെ പ്രാധാന്യം.
ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ശക്തവും ആരോഗ്യകരവുമായ ബന്ധം കെട്ടിപ്പടുക്കുക.
മൊഡ്യൂൾ 3: വിവാഹത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളും പ്രതീക്ഷകളും
പരസ്പരം മൂല്യങ്ങൾ, പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ.
ദാമ്പത്യജീവിതത്തിൽ കടന്നുവരാൻ സാധ്യതയുള്ള പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളും, അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും.
ദാമ്പത്യത്തിന് ശക്തവും ആരോഗ്യകരവുമായ അടിത്തറ കെട്ടിപ്പടുക്കുക.
മൊഡ്യൂൾ 4: ഇസ്‌ലാമിക കുടുംബത്തിന്റെ മൂല്യങ്ങളും രക്ഷാകർതൃത്വവും
കുടുംബ ജീവിതത്തിൽ നിലനിൽക്കേണ്ട മൂല്യങ്ങളും അവയുടെ പ്രാധാന്യവും.
ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ശക്തവും ആരോഗ്യകരവുമായ കുടുംബം.
ഇസ്‌ലാമിലെ രക്ഷാകർതൃത്വം: ഉത്തരവാദിത്തങ്ങൾ,വെല്ലുവിളികൾ, പ്രായോഗിക നടപടിക്രമങ്ങൾ.
മൊഡ്യൂൾ 5: സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തവും
Finance Management: ഇസ്‌ലാമിക തത്വങ്ങൾ.
ദാമ്പത്യജീവിതത്തിന് ശക്തവും ആരോഗ്യകരവുമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുക.
വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഉത്തരവാദിത്തങ്ങളും.
മൊഡ്യൂൾ 6: ദാമ്പത്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ; പരിഹാരവും ആശയവിനിമയവും
ദാമ്പത്യത്തിൽ ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യം.
ദാമ്പത്യത്തിലെ വൈരുദ്ധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുക.
ത്വലാഖ്
Methodology
Lectures and Discussions
Group Activities and Exercises
Case studies and Role-playing
Guest Speakers and Experts Evaluation
Quizzes and Assessments
Group Presentation and Projects
Final Exam and Evaluation സർട്ടിഫിക്കേഷൻ
കോഴ്‌സ് പൂർത്തിയാക്കിയതിന്റെ ശേഷം സർട്ടിഫിക്കറ്റ് നൽകുക.
പ്രകടനവും വിലയിരുത്തലും അടിസ്ഥാനമാക്കി Achievement Certificate നൽകുക.
Target Audience
വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ
നവദമ്പതികൾ
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ കാലാവധി
12-16 മണിക്കൂർ ഫോർമാറ്റ്
വ്യക്തിഗത ക്ലാസുകൾ (In-person Classes).
ഓൺലൈൻ ക്ലാസുകൾ.
Weekend Retreats മെറ്റീരിയലുകൾ
ഫിഖ്ഹുസ്സുന്ന, (അല്ലെങ്കിൽ നികാഹ്, ഇണതുണകളുടെ അവകാശങ്ങൾ, ബാധ്യതകൾ, ത്വലാഖ് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന മറ്റു ഫിഖ്ഹ് ഗ്രന്ധങ്ങൾ അവലംബിക്കാവുന്നതാണ്).