കുടുംബം; മഹല്ലുകൾക്ക് ഒരു മാർഗരേഖ

Post Marital and Effective Parenting Course

വിവാഹിതരായ ദമ്പതികൾക്ക് വിവാഹപൂർവ്വ ജീവിതം ആസ്വാദ്യകമാക്കി മാറ്റുവാനും ഊഷ്മളമായ ദാമ്പത്യജീവിതം കെട്ടിപ്പടുക്കുവാനും നിലനിൽക്കുന്ന ബന്ധം കൂടുതൽ സുദൃഢമാക്കാനും സഹായകമാകുന്ന വിധം ദമ്പതികൾക്ക് പരിശീലനം നൽകുകയാണ് ഈ കോഴ്‌സിന്റെ ഒന്നാമത്തെ ലക്ഷ്യം.

അതോടൊപ്പം പുതിയകാലത്ത് സന്താന പരിപാലനം ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. മക്കളെ ഇസ്‌ലാമിക സംസ്‌കാരവും ധാർമിക പരിധികളും പാലിച്ച് ജീവിതം നയിക്കാൻ പ്രാപ്തമാക്കണം. ബന്ധങ്ങളും കടപ്പാടുകളും ബാധ്യതകളും മനസ്സിലാക്കി ജീവിക്കാൻ അവരെ സജ്ജമാക്കണം. കുട്ടികളുടെ മനോനിലയും അവർ ജീവിക്കുന്ന സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് മാത്രമേ പുതിയകാലത്ത് അവരെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. രക്ഷിതാക്കൾക്ക് പുതിയകാലത്തെ പാരന്റിങ് സംബന്ധിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഇപ്രകാരം മക്കളെ നല്ല നിലയിൽ വളർത്താനാവശ്യമായ പരിശീലനമാണ് ഈ കോഴ്‌സിന്റെ രണ്ടാമത്തെ ലക്ഷ്യം.

ലക്ഷ്യങ്ങൾ

  1. വൈവാഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പരം ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുക.
  2. ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി ദമ്പതികളെ സജ്ജമാക്കുക.
  3. അല്ലാഹുവുമായുള്ള ശക്തമായ ബന്ധവും ഇസ്‌ലാമിക മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ആഴത്തിലുള്ള ധാരണയും പ്രോത്സാഹിപ്പിക്കുക.
  4. ഇസ്‌ലാമികമായി നിർവ്വഹിക്കേണ്ട രക്ഷാകർതൃത്വവും അതിന്റെ തത്വങ്ങളെയും പ്രായോഗികതയെയും സംബന്ധിച്ചും സമഗ്രമായ ധാരണ പകർന്നുനൽകുക.
  5. സൽസ്വഭാവികളും സദ്‌വൃത്തരും ഉത്തരവാദിത്ത ബോധമുള്ളവരുമായ കുട്ടികളെ വളർത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി മാതാപിതാക്കളെ സജ്ജമാക്കുക.
  6. അടുത്ത തലമുറയെ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക.

കോഴ്‌സ് ഔട്ട്ലൈൻ

മൊഡ്യൂൾ 1: ശക്തമായ ദാമ്പത്യബന്ധം കെട്ടിപ്പടുക്കുക

  1. വൈവാഹിക ജീവിതത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക.
  2. ചെറുതും വലുതുമായ എന്തുകാര്യങ്ങളും കൂടിയാലോചനയിലൂടെ തീരുമാനമെടുക്കാൻ പരിശീലിപ്പിക്കുക.
  3. ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും ബഹുമാനവും അടുപ്പവും വളർത്തുക.
  4. വൈരുദ്ധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ആരോഗ്യകരവും ക്രിയാത്മകവുമായ രീതിയിൽ കൈകാര്യം ചെയ്യുക.

മൊഡ്യൂൾ 2: വിവാഹാനന്തര ജീവിതം

  1. വിവാഹാനന്തര ജീവിതം സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്‌.
  2. ആസ്വാദ്യകരമായ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിൽ ഇണതുണകളുടെ പങ്ക്.
  3. ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ശക്തവും ആരോഗ്യകരവുമായ ഒരു കുടുംബം കെട്ടിപ്പടുക്കുക.

മൊഡ്യൂൾ 3: Finance Management

  1. Finance Management; ഇസ്‌ലാമിക തത്വങ്ങൾ.
  2. ആസ്വാദ്യകരമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിന്

വരവിനൊത്ത് ചെലവ് ചെയ്യുന്ന ശീലം വളർത്തിയെടുക്കുക.

  1. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ പരിശീലിപ്പിക്കുക.
  2. ധൂർത്തിനും പിശുക്കിനും മധ്യേ സന്തുലിതമായ സാമ്പത്തിക വ്യവഹാര ശീലങ്ങളും സാമ്പത്തിക അച്ചടക്കവും പഠിപ്പിക്കുക.

മൊഡ്യൂൾ 4: ദമ്പതികൾ തമ്മിലെ അടുപ്പവും ഊഷ്മളതയും

  1. ദാമ്പത്യത്തിൽ അടുപ്പത്തിന്റെയും ചേർന്നുനിൽക്കലിന്റെയും പ്രാധാന്യം മനസ്സിലാക്കുക.
  2. ശക്തവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം കെട്ടിപ്പടുക്കുക.
  3. വൈവാഹിക ബന്ധം വഴിയുണ്ടാകുന്ന പുതിയ കുടുംബ ബന്ധങ്ങൾ സംബന്ധിച്ച് ബോധവൽക്കരിക്കുക. ഭാര്യയുടെ മാതാപിതാക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങൾ ഇസ്‌ലാമികമായി കൈകാര്യം ചെയ്യുക.

മൊഡ്യൂൾ 5: രക്ഷാകർതൃത്വവും കുടുംബ നിർമ്മാണവും

  1. പാരന്റിംഗ് ഇസ്‌ലാമിക തത്വങ്ങൾ.
  2. മാതൃത്വവും പിതൃത്വവും.
  3. മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം.
  4. മക്കളുടെ വളർച്ചയിലും പുരോഗതിയിലും മാതാപിതാക്കളുടെ പങ്ക്.
  5. മക്കൾക്ക് ഇസ്‌ലാമികമായ ശിക്ഷണം നൽകേണ്ടതിന്റെ രീതിശാസ്ത്രം
  6. മക്കളുടെ മനസ്സും അവർ വളരുന്ന സാഹചര്യവും പരിഗണിച്ച് ക്രിയാത്മകമായ പാരന്റിംഗ് എങ്ങനെ സാധ്യമാക്കാം?
  7. മാതാപിതാക്കളും മക്കളും തമ്മിൽ ആശയവിനിമയം നടക്കേണ്ടത് എങ്ങനെ?
  8. മാതാപിതാക്കൾ മക്കളുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാകണം

മൊഡ്യൂൾ 6: സുദൃഢമായ ഇസ്‌ലാമിക അടിത്തറ കുടുംബ ജീവിതത്തിൽ കെട്ടിപ്പടുക്കൽ

  1. ഇസ്‌ലാമിക അടിത്തറയിൽ സ്ഥാപിതമായ വീട്
  2. പഠിക്കാനും അറിവ് തേടാനുമുള്ള ഇഷ്ടം വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
  3. കുട്ടികൾക്ക് ഇസ്‌ലാമിക മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കൽ.
  4. ആരാധനകളും അനുഷ്ഠാനങ്ങളും സൽസ്വഭാവവും നല്ല ശീലങ്ങളും പരിശീലിക്കൽ, അച്ചടക്കമുള്ള ജീവിതത്തിന്റെ പ്രാധാന്യം.
  5. രക്ഷിതാക്കളിലും കുട്ടികളിലും നല്ല സ്വഭാവം ഉണ്ടാക്കുക.

മൊഡ്യൂൾ 7: മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധങ്ങൾ

  1. കുട്ടികളുമായി രക്ഷിതാക്കൾ ശക്തമായ ബന്ധം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം.
  2. മാതാപിതാക്കൾക്ക് മക്കളുമായി ഫലപ്രദമായ ആശയവിനിമയം നടത്താൻ ആവശ്യമായ മാർഗ്ഗങ്ങളും അതിനുള്ള കഴിവുകൾ വളർത്തിയെടുക്കുകയും ചെയ്യുക.
  3. കുട്ടികളുമായുണ്ടാകാനിടയുള്ള സംഘർഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും അവധാനതയോടെയും മനഃശാസ്ത്രപരമായും കൈകാര്യം ചെയ്യാൻ വേണ്ട പരിശീലനം.

മൊഡ്യൂൾ 8: ഗർഭധാരണം, പ്രസവം, മുലയൂട്ടൽ

  1. സ്ത്രീ സഹജമായ ഗർഭധാരണം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കും വിധം വീടകങ്ങൾ സ്ത്രീ സൗഹൃദമായിരിക്കണം.
  2. മാതാവിന്റെ ഗർഭകാല പരിചരണം ശരിയായ രീതിയിൽ ഉറപ്പാക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
  3. മനഃസംഘർഷമില്ലാതെ പ്രസവം നടത്തുവാൻ സാധിക്കും വിധം മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ്
  4. കുറഞ്ഞത് രണ്ട് വർഷമെങ്കിലും മക്കളെ മുലയൂട്ടേണ്ടതിന്റെ ആവശ്യകത.

Methodology

  1. Lectures and Discussions
  2. Group Activities and Exercises
  3. Case studies and Role-playing
  4. Guest Speakers and Experts Evaluation
  5. Quizzes and Assessments
  6. Group Presentation and Projects
  7. Final Exam and Evaluation സർട്ടിഫിക്കേഷൻ
  8. കോഴ്‌സ് പൂർത്തിയാക്കിയതിന്റെ ശേഷം സർട്ടിഫിക്കറ്റ് നൽകുക
  9. പ്രകടനവും വിലയിരുത്തലും അടിസ്ഥാനമാക്കി Achievement Certificate നൽകുക.

Target Audience

  1. 1-5 വർഷം വിവാഹിതരായ ദമ്പതികൾ.
  2. തങ്ങളുടെ വൈവാഹിക ബന്ധം ശക്തിപ്പെടുത്താനും പരസ്പരം ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്ന ദമ്പതികൾ.
  3. 1-15 പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കൾ.
  4. കുട്ടികളുമായും കുടുംബങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർ കാലാവധി
  5. 15-18 മണിക്കൂർ.

ഫോർമാറ്റ്

  1. വ്യക്തിഗത ക്ലാസുകൾ (In-person Classes).
  2. ഓൺലൈൻ ക്ലാസുകൾ.
  3. Weekend Retreats മെറ്റീരിയലുകൾ
  4. ഫിഖ്ഹുസ്സുന്ന (അല്ലെങ്കിൽ നികാഹ്, മാതാപിതാക്കളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, മക്കളുടെ ബാധ്യതകളും അവകാശങ്ങളും, ഇണതുണകളുടെ അവകാശങ്ങൾ ബാധ്യതകൾ, ത്വലാഖ് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന മറ്റു ഫിഖ്ഹ് ഗ്രന്ധങ്ങൾ അവലംബിക്കാവുന്നതാണ്).
  5. Online Resources and Multimedia..