മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

അനുബന്ധം 1: വിദ്യാഭ്യാസ സമിതി

വിദ്യാഭ്യാസ സമിതിക്ക് നിർവ്വഹിക്കാവുന്ന ചില പ്രധാന ചുമതലകൾ

  1. നേരത്തെ പറഞ്ഞ ഹോളിഡേ മദ്രസകൾ നടത്തുക.
  2. ഖുർആൻ പഠന വേദിക്ക് നേതൃത്വം നൽകുക.
  3. പ്രദേശത്ത് പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലുമില്ലാത്ത ആരുമില്ലെന്ന് ഉറപ്പു വരുത്തുക.
  4. ഹോളിഡേ മദ്രസകളിൽ സ്‌കൂൾ പഠന വിഷയങ്ങളിലെ ക്ലാസുകൾ മതിയാവാതെ വരുന്നവർക്ക് ട്യൂഷൻ സംവിധാനമുണ്ടാക്കുക. സമ്പന്നരിൽ നിന്ന് ഫീസ് സ്വീകരിച്ചും പാവപ്പെട്ടവർക്ക് സൗജന്യമായും ട്യൂഷൻ നൽകുന്നതായിരിക്കും ഗുണകരം.
  5. പ്രദേശത്ത് വ്യത്യസ്ത പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി ആദരിക്കുക.
  6. വിവിധ സ്‌കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അവ സംഘടിപ്പിച്ചു കൊടുക്കുക. ഇത്തരം സ്‌കോളർഷിപ്പുകളുടെ വിശദവിവരം പള്ളിയിലെ നോട്ടീസ് ബോർഡിൽ പതിക്കുക.
  7. വർഷത്തിലൊരിക്കൽ എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പാസായ വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി വ്യത്യസ്ത കോഴ്‌സുകൾ പരിചയപ്പെടുത്തുക. പ്രധാന കോഴ്‌സുകളെയും അവയുടെ സാധ്യതകളെയും സംബന്ധിച്ച വിവിരം നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തുക.
  8. പത്താം ക്ലാസിനു മുമ്പ് പഠനം നിർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായ നടപടികൾ സ്വീകരിക്കുക.
  9. സാമ്പത്തിക പ്രയാസത്താൽ ആരുടെയും വിദ്യാഭ്യാസം മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഈ സമിതിയാണ്.
  10. പ്രദേശത്തെ അതിസമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ ഫലപ്രദമായ വിദ്യാഭ്യാസത്തിനാവശ്യമായ നിർദ്ദേശം നൽകിക്കൊണ്ടിരിക്കുക.
  11. പി.എസ്.സി പരീക്ഷകൾ, പ്രഫഷണൽ കോഴ്‌സുകൾ, സിവിൽസർവീസ് പരീക്ഷകൾ തുടങ്ങിയവക്കുള്ള പരിശീലനത്തിന് സെന്റർ നടത്തുകയോ സാധ്യമല്ലെങ്കിൽ പ്രദേശത്തെ യോഗ്യരായ വിദ്യാർത്ഥികളെ നിലവിലുള്ള അത്തരം സെന്ററുകളിലേക്ക് അയക്കാനാവശ്യമായ നടപിടി സ്വീകരിക്കുകയോ ചെയ്യുക.
  12. നിലവിലുള്ള സാഹചര്യത്തിൽ നിയമപഠനം, പത്രപ്രവർത്തനം, മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നത് സമുദായത്തിന് ഏറെ ഗുണകരമായിരിക്കും.
  13. പള്ളികളോടനുബന്ധിച്ചുള്ള ലൈബ്രറികളിലെ ഒരു ഷെൽഫ് വിദ്യാർത്ഥികളുടെ പഠന സഹായകമായ പുസ്തകങ്ങൾക്കായി നീക്കിവെക്കുക. ആവശ്യമായ റഫറൻസ് പുസ്തകങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക.