മഹല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും എത്താതെ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. അതിനായി എല്ലാ മഹല്ലുകളിലും മസ്വ്‌ലഹത്ത് സമിതികളുണ്ടാവണം. ഖാദി, കമ്മറ്റി ഭാരവാഹികൾ, നാട്ടിൽ സ്വാധീനമുള്ള വ്യക്തികൾ, നിയമവിദഗ്ധർ എന്നിവരുൾക്കൊള്ളുന്നതായിരിക്കണം ഈ സമിതി.