മഹല്ല് അംഗങ്ങളുടെ ജീവിതം ഇസ്‌ലാമികമാണെന്ന് ഉറപ്പുവരുത്തുന്നതിൽ മഹല്ല് ഭാരവാഹികളും ഖാദിയും നിതാന്ത ജാഗ്രത പുലർത്തണം. ഖത്വീബുമാർക്കും ഖാദിമാർക്കും നാട്ടിൽ മാന്യമായ സ്ഥാനവും ഉയർന്ന ശമ്പളവും നൽകുക തന്നെ വേണം. അപ്പോഴേ കഴിവും യോഗ്യതയുമുള്ളവർ ഈ രംഗത്തേക്ക് വരികയുള്ളൂ.
സ്ത്രീകൾ പള്ളിയിൽ വരാത്ത പ്രദേശങ്ങളിൽ അവർക്കായി പ്രത്യേകം ഇസ്‌ലാമിക പഠന ക്ലാസുകൾ എല്ലാ ആഴ്ചകളിലും നടത്തണം. സ്ത്രീകൾ പളളികളിലെ ജുമുഅകളിൽ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ മഹല്ല് കമ്മിറ്റികളിൽ അവരെ കൂടി ഉൾപ്പെടുത്തുന്നത് വളരെയേറെ ഗുണകരവും ഫലപ്രദവുമായിരിക്കും.