മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

ഹോളിഡേ മദ്രസകൾ

നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ സാർവത്രികമാവുകയും വിദ്യാർത്ഥികൾ വളരെ നേരത്തെ സ്ഥാപനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യുന്നതിനാൽ മഹാഭൂരിപക്ഷത്തിനും ഇന്ന് മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് വളരെ പരിമിതവും പ്രാഥമികവും മാത്രം. അതിനാൽ പ്രതിവാര ഒഴിവു ദിവസങ്ങളും വേനൽകാല അവധിയും മറ്റു ഒഴിവുദിവസങ്ങളും മദ്രസാ വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്; ഉപയോഗപ്പെടുത്തേണ്ടതാണ്.