മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

വനിതാ വേദി

എല്ലാ മഹല്ലുകളിലും ഒരു വനിതാ വേദി ഉണ്ടാകുന്നത് നല്ലതാണ്. പ്രദേശത്തെ അധ്യാപകരും പൊതു പ്രവർത്തകരും വിദ്യാസമ്പന്നരുമായ വനിതകളായിരിക്കണം ഇതിന് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്ക് വിവാഹത്തിനു മുമ്പും ശേഷവുമുള്ള കൗൺസലിംഗ്, സ്ത്രീകളായ രോഗികളുടെ പരിചരണം, വനിതകളുടെ മയ്യിത്ത് പരിപാലനം , വനിതകളുടെ ഖുർആൻ പഠനവേദി നടത്തൽ , തൊഴിൽ പരിശീലനം നൽകൽ, വിദ്യാർത്ഥിനികൾക്ക് ട്യൂഷൻ നൽകൽ പോലുള്ള പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ വനിതകളുടെ മതപരവും ഭൗതികവുമായ വളർച്ചക്ക് മഹല്ലിലെ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്നത് വനിതാ വേദിയായിരിക്കണം.