മഹല്ല് അംഗങ്ങളെയും അവിടുത്തെ വീടുകളെയും പത്തോ പതിനഞ്ചോ കുടുംബങ്ങളുള്ള ക്ലസ്റ്ററുകളായി തിരിക്കുക. ഉപര്യുക്ത പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ഇത് ഏറെ സഹായകമായിരിക്കും. ഓരോ ക്ലസ്റ്ററിനും മേൽനോട്ടം വഹിക്കാൻ മൂന്നംഗ സമിതി ഉണ്ടായിരിക്കണം. ഓരോ ക്ലസ്റ്ററിലെയും കുടുംബങ്ങളിലെ എല്ലാ പ്രശ്‌നങ്ങളും പഠിക്കുന്നതും പരിഹരിക്കുന്നതും അവരിലൂടെയായിരിക്കും. ഓരോ ക്ലസ്റ്ററിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഈ മൂന്ന് അംഗങ്ങൾ ചേർന്നതായിരിക്കണം പള്ളികമ്മറ്റി. പത്ത് ക്ലസ്റ്ററുകളാണുള്ളതെങ്കിൽ മുപ്പത് അംഗങ്ങളുള്ള എക്‌സിക്യുട്ടീവാണ് മഹല്ലിനുണ്ടാവുക. അവർ തങ്ങളിൽ നിന്നോ പൂറത്ത് നിന്നോ മഹല്ല് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ്. മൂന്ന് അംഗമെന്നത് ആവശ്യമെങ്കിൽ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.