മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

പ്രദേശത്തെ സംബന്ധിച്ച പഠനം

മഹല്ല് ഭാരവാഹികൾക്ക് തങ്ങളുടെ പ്രദേശത്തെയും അവിടത്തെ മുഴുവൻ നിവാസികളെയും സംബന്ധിച്ച സാമാന്യം വിശദമായ അറിവും ധാരണയുമുണ്ടായിരിക്കണം. അതിനായി മഹല്ല് കമ്മിറ്റികൾ തങ്ങളുടെ പ്രവർത്തന വൃത്തത്തിലെ സ്ഥിതി സുക്ഷ്മമായി പഠിക്കാനാവശ്യമായ സർവ്വേ സംഘടിപ്പിക്കണം. ആകെ വീടുകൾ, ജനങ്ങൾ, ജാതി - മതം തിരിച്ചുള്ള കണക്ക്, പൊതു സാമ്പത്തിക സ്ഥിതി, സാമൂഹിക സാംസ്‌കാരികാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പൊതുവേദികൾ, വിവിധ കൂട്ടായ്മകൾ തുടങ്ങിയവയെ സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന സർവേ നടത്തണം.