മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

പലിശ രഹിത സഹായ നിധി

എല്ലാ മഹല്ലുകളിലും സ്ഥിരം റിലീഫ് കമ്മറ്റികളും പലിശ രഹിത പരസ്പര സഹായ നിധികളും പ്രവർത്തിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും. പ്രദേശത്തെ അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സകാത് മതിയാവാതെ വരുമ്പോഴും പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങൾ നിർവ്വഹിക്കാനും ഒരു സ്ഥിരം റിലീഫ് ഫണ്ട് ഉണ്ടാകുന്നത് നല്ലതാണ്. അപ്രകാരം തന്നെ കടം ആവശ്യമായി വരുന്നവർക്ക് നിശ്ചിത കാലത്തേക്ക് പലിശ രഹിതമായി കടം കൊടുക്കാൻ സാധിക്കുന്ന സംവിധാനവും അനിവാര്യമാണ്.