മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

കൗൺസലിംഗ് സംവിധാനം

എല്ലാ മഹല്ലുകളിലും വിവാഹപൂർവ്വ കൗൺസലിംഗിനും വിവാഹിതരുടെ കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കണം. കൗമാരക്കാർക്കും പഠനത്തിൽ പിറകിലായ വിദ്യാർത്ഥികൾക്കും സ്വാഭാവ വൈകൃതമുള്ള കുട്ടികൾക്കും കൗൺസലിംഗ് ലഭ്യമാക്കണം - രക്ഷിതാക്കൾക്ക് പാരന്റിംഗിലും. അതിനായി വർഷത്തിൽ ഒന്നോ രണ്ടോ കൗൺസലിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുക. ഇസ്‌ലാമികാടിത്തറയിൽ കൗൺസലിംഗ് നടത്തുന്ന യോഗ്യരായ വ്യക്തികളായിരിക്കണം ഇതിനു നേതൃത്വം നൽകുന്നത്.