മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

മഹല്ല് അംഗങ്ങൾ

മഹല്ലിന് വ്യക്തമായ അംഗത്വ വ്യവസ്ഥ ഉണ്ടായിരിക്കണം. നിശ്ചിത ഫോറത്തിൽ അപേക്ഷ പൂരിപ്പിച്ച് വാങ്ങിയായിരിക്കണം അംഗത്വം നൽകുന്നത്. അംഗത്വഫോറത്തിൽ നിന്ന് അയാളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, സാമ്പത്തികാവസ്ഥ, പ്രായം, കുടുംബം, അതിലെ അംഗങ്ങൾ, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, വിവാഹിതർ, തൊഴിലുള്ളവർ, അവരുടെ തൊഴിൽ, തൊഴിലാർത്ഥികൾ, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ മനസ്സിലാക്കാൻ സാധിക്കണം. എല്ലാവരിൽ നിന്നും ഫോറം പൂരിപ്പിച്ചു വാങ്ങി അവ ക്രോഡീകരിക്കുന്നതിലൂടെ മഹല്ലിലെ കുടുംബനാഥന്മാർ, കുടുംബ നാഥന്മാരല്ലാത്ത അംഗങ്ങൾ, അവരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, തൊഴിൽ ആവശ്യമുള്ളവർ, തൊഴിൽ ദാതാക്കൾ, വിവാഹിതർ, അവിവാഹിതർ, പ്രായം കഴിഞ്ഞ അവിവാഹിതർ, സകാത് നൽകാൻ ബാധ്യസ്ഥർ, സ്വീകരിക്കാൻ അർഹർ, റിലീഫ് പ്രവർത്തനങ്ങളിൽ ശാരീരികമായോ സാമ്പത്തികമായോ പങ്കാളിത്തം വഹിക്കാൻ കഴിയുന്നവർ, റിലീഫ് ആവശ്യമുള്ളവർ, വിദ്യാർത്ഥികൾ, അവർ പഠിക്കുന്ന കോഴ്‌സുകൾ, വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവർ തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ സാധിക്കണം. അതിനായി പ്രത്യേകം പട്ടിക തയ്യാറാക്കുകയും വേണം.