മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

പൊതു പ്രവർത്തനങ്ങൾ

ജാതി, മത, രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഉൾപെടുത്തിയും സഹകരിപ്പിച്ചും ഒരു പൊതുവേദി ഉണ്ടാക്കാൻ ശ്രമിക്കുക. പ്രദേശത്തെ സാമുദായിക സൗഹാർദ്ദവും മതസഹിഷ്ണുതയും ഉറപ്പ് വരുത്തുക, ശാന്തിയും സമാധാനവും നില നിർത്തുക, മദ്യം, മയക്കുമരുന്ന്, കളവ്, ചതി, സാമ്പത്തിക തട്ടിപ്പുകൾ, പരിസരമലിനീകരണം, മാഫിയ സംഘങ്ങൾ എന്നിവക്കെതിരെ കൂട്ടായ ശ്രമം നടത്തുക, മാരക രോഗത്തിനടിപ്പെട്ട ദിരിദ്രരെ സഹായിക്കുക, പഠിക്കാൻ സമർഥരായ ദരിദ്ര വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുക; ഇങ്ങനെ പ്രദേശത്തിന്റെ സമാധാനവും സുരക്ഷിതത്വവും സുഭിക്ഷതയും ക്ഷേമവും ഉറപ്പു വരുത്തലായിരിക്കണം ഈ പൊതു വേദിയുടെ ലക്ഷ്യം .