മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ
അനുബന്ധം 4: സേവന വേദി
സേവന വേദിക്ക് നിർവ്വഹിക്കാവുന്ന ചിലകാര്യങ്ങൾ.
- ഖബറ് കുഴിക്കുന്നതുൾപെടെ ജനാസ സംസ്‌കരണം.
- രോഗികളെ ആശുപത്രിയിലെത്തിക്കുക.
- നിത്യരോഗികളെ പരിചരിക്കുക.
- പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിവിധ സർക്കാർ പദ്ധതികളുപയോഗിച്ച് നടപ്പാക്കുക.
- മഹല്ല് മാലിന്യമുക്തമാക്കുക.
- വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക.
- വർഷത്തിലൊരിക്കൽ ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക.
8 പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം.
- അപകടസന്ദർഭങ്ങളിൽ അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കുക. അതിനായി പ്രാഥമികശുശ്രൂഷയിൽ പരിശീലനംനേടുക. അപകടസന്ധികളെ തരണംചെയ്യാനാവശ്യമായ കഴിവുകളാർജ്ജിക്കുക.